ഇന്നലെ രാത്രിയില്‍
പ്രിയേ പ്രണയിനീ
Innale Raathriyil (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


ഇന്നലെ രാത്രിയില്‍ ഒരു കുയില്‍പ്പാട്ടുമായ്
ഇന്നലെ രാത്രിയില്‍ ഒരു കുയില്‍പ്പാട്ടുമായ്
വന്നു നീ പൊന്നശോകപ്പൂങ്കാവില്‍
ആത്മ ഹര്‍ഷങ്ങളെ ആനന്ദഭൈരവിയില്‍
ആലപിക്കും മധുമാസരാവില്‍
(ഇന്നലെ)

എത്രയോ സ്വപ്‌നങ്ങള്‍ ഹേമയാമങ്ങളില്‍
ഹൃത്തടം ചുംബിച്ച കഥകളുമായ് (എത്രയോ)
യാത്രികര്‍ വഴിമറന്നെത്തുമീ ഏകാന്ത
സത്രത്തിലെ ചുവര്‍ ചിത്രമോ ഞാന്‍ (യാത്രികര്‍ )
(ഇന്നലെ )

ആയിരം കാതങ്ങള്‍ക്കപ്പുറമപ്പുറം
മായിക മോഹങ്ങള്‍ കണിയൊരുക്കി (ആയിരം)
മാനസവീണയില്‍ രാഗമാധുരമാം പ്രേമ-
സംഗീതം വീണ്ടും ഒഴുകുകയായ് (മാനസ )
(ഇന്നലെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts