കണിമലർ ചൂടി
പ്രിയേ പ്രണയിനീ
Kanimalar Choodi (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


കണിമലര്‍ ചൂടി കൂന്തല്‍ മിനുക്കി
കരിമഷിക്കോണില്‍ സ്വപ്നവുമായ് .....

കണിമലര്‍ ചൂടി കൂന്തല്‍ മിനുക്കി
കരിമഷിക്കോണില്‍ സ്വപ്നവുമായ്
കന്നിനിലാ പൊയ്കയില്‍ പൊന്‍ കണ്ണാടി നോക്കും
കസ്തൂരി ചാര്‍ത്തിയ രാവേ - കുളിര്‍
കളഭം പൂശിയ രാവേ
(കണിമലര്‍ )

വ്യര്‍ത്ഥ ദിനങ്ങള്‍ വ്രതം കഴിഞ്ഞു
പദ്മതീര്‍ത്ഥം നുകര്‍ന്നു (വ്യര്‍ത്ഥ )
മധുരം തുളുമ്പും സ്മൃതികളിലൂടെ
കഥകളോതുകയായി - കാലം
കവിതകള്‍ മൂളുകയായി
(കണിമലര്‍ )

വടക്കിനിക്കെട്ടില്‍ ശ്രീപീഠമൊരുക്കി
വടക്കുംനാഥനെ വണങ്ങി (വടക്കിനി )
ശുഭാവാസരത്തിന്റെ വാതില്‍പ്പുറങ്ങളില്‍
ഭാഗവതിപ്പട്ടു തിളങ്ങി - നിന്റെ
ഭജനഗീതികള്‍ മുഴങ്ങി
(കണിമലര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts