ഏഴിലംപാലകള്‍
പ്രിയേ പ്രണയിനീ
Ezhilampaalakal (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:21.


എഴിലംപാലകള്‍ പൂവിട്ട ചന്ദന-
ക്കാട്ടിലെ പൊന്‍ മുളം തത്തേ
പോയ വസന്തങ്ങള്‍ പാടിപ്പതിഞ്ഞ നിന്‍
പാട്ടുകള്‍ കേള്‍ക്കുവാന്‍ മോഹം - നിന്റെ
പാട്ടുകള്‍ കേള്‍ക്കുവാന്‍ മോഹം
(ഏഴിലം )

പനയോലപ്പന്തലില്‍ പട്ടുവിരിപ്പില്‍
ഭരദേവത പള്ളികൊള്ളുമ്പോള്‍ (പനയോല)
പുള്ളുവവീണയില്‍ ജന്മജന്മാന്തര
പുണ്യങ്ങള്‍ ശ്രുതിലയമായി
കര്‍മ്മബന്ധങ്ങള്‍ ശ്ലോകങ്ങളായി
(ഏഴിലം )

രാവൊരു പൊന്‍ കുരുത്തോലക്കുടിലില്‍
കുടിവയ്പ്പിനു നേരമായില്ലേ (രാവൊരു )
വിളിപ്പാടകലെനിന്നാരോ വിളിക്കയായ്‌
കിളിമൊഴി നിന്നെയും തേടി - നിന്റെ
സ്വരമൊന്നു കേള്‍ക്കുവാന്‍ വേണ്ടി
(ഏഴിലം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts