ദശപുഷ്പം
പ്രിയേ പ്രണയിനീ
Dasapushpam (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:20.


ദശപുഷ്പം ചൂടിവരും തിരുവാതിര രാവേ
സുദതികള്‍ തന്‍ വ്രതമാളും ശുഭമംഗള രാവേ
നീയരുളും നിര്‍വൃതിയില്‍ കുളിര്‍ ചൂടും കരളിന്‍
നീലാഞ്ജനക്കിളി വീണ്ടും പാടുകയായ്‌ വൈഖരി
(ദശപുഷ്പം )

രതിമന്മഥ കഥ പാടും പൌരാണിക ലോകം
പഴമ തന്‍ പൊന്‍ തംബുരുവില്‍ ശ്രുതിയുണര്‍ത്തും കാലം (രതി)
തൃക്കണ്ണാല്‍ .....
തൃക്കണ്ണാല്‍ കനലാക്കിയ കാമന്റെ ചരിതം
ഹൃത്താരില്‍ കുടികൊള്ളും ശ്രീദേവീ ഹൃദയം
(ദശപുഷ്പം )

പുലരുവാനരനാഴിക തളിര്‍വെറ്റില നീട്ടി
കളവാണികള്‍ കൈവല്യം തേടുകയായ് വീണ്ടും (പുലരുവാന്‍ )
തിരുവാതിര .....
തിരുവാതിര തിരുവാതിര തിങ്കള്‍ക്കല ചൂടി
കുളിരണിയും ചന്ദ്രികയില്‍ പാതിരാപ്പൂ തേടി
(ദശപുഷ്പം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts