അമ്പിളി പൂനിലാവില്‍
പ്രിയേ പ്രണയിനീ
Ambili Poonilaavil (Priye Pranayini)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:20.


അമ്പിളി പൂനിലാവില്‍
ആതിര പൂമിഴി തുറന്നു .....

അമ്പിളി പൂനിലാവില്‍
ആതിര പൂമിഴി തുറന്നു
അമ്പിളി പൂനിലാവില്‍
ആതിര പൂമിഴി തുറന്നു
ഓമനേ ഒരു താരാട്ടു പാട്ടിന്റെ
പല്ലവി കേട്ടുറങ്ങൂ - സ്നേഹ
പല്ലവി കേട്ടുറങ്ങൂ
(അമ്പിളി )

സ്വര്‍ണ്ണവള്ളിയില്‍ അന്തിമന്ദാരം
ഊയലാടും ഏകാന്തയാമം (സ്വര്‍ണ്ണ )
ആയിരം രാഗ നൂപുരമണിയും
മായിക സ്വപ്‌നങ്ങള്‍ പാടും (ആയിരം )
തങ്കം ഇക്കിളിപ്പൂമുത്തു ചൊരിയും
(അമ്പിളി )

വര്‍ണ്ണരാജികള്‍ ചന്ദനം ചാര്‍ത്തിയ
ചാമരം വീശും ശ്യാമമുഹൂര്‍ത്തം (വര്‍ണ്ണ )
ആലോലമാടും പൂമരക്കൊമ്പിലെ
ശാരികപ്പൈങ്കിളി പാടും (ആലോലം )
കുളിര്‍ താമരക്കാറ്റൊത്തു പാടും
(അമ്പിളി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts