അനുഗ്രഹപ്പൂമഴ
സ്നേഹ ധാര
Anugraha Poomazha (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 13 2014 02:19:11.
അനുഗ്രഹപ്പൂമഴ പൊഴിയൂ അനവരതം കൃപ ചൊരിയൂ (2)
അനശ്വരനാം ജഗദീശാ അനുപമ സ്നേഹാംബുധിയേ (അനുഗ്രഹ)

അഖിലവും അലിവാൽ തീർത്തവനെ അനുദിന കൃപയാൽ നയിപ്പവനെ (2)
അവികല ജീവൻ ഉറവിടമേ അതുല ദയാമയനേ (2) (അനുഗ്രഹ)

അവനിയിലെല്ലാ നന്മകളും അരുളിടും ആശ്രിതവത്സലനേ (2)
സകലം നന്മയ്ക്കനുഗുണമായ് സതതം തീർപ്പവനേ (2) (അനുഗ്രഹ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts