ഇനിയും
രവീന്ദ്രഗീതങ്ങൾ
Iniyum (Raveendra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഗായത്രി അശോകൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2020 16:27:12.

ഇനിയും എൻ്റെ ചിലങ്കകൾ പാടും
ഇനിയും മോഹം ശ്രുതിമീട്ടും
ഇനിയും എൻ്റെ ചിലങ്കകൾ പാടും
ഇനിയും മോഹം ശ്രുതിമീട്ടും
ഇനിയും ജീവിതവീഥിയിൽ നിറയെ
പ്രസാദ മധുരം ചൊരിയും മലരുകൾ
ഇനിയും എൻ്റെ ചിലങ്കകൾ പാടും ....

ആ ...ആ ...ആ ...
വരുമെന്ന് കേട്ടപ്പോൾ ഉള്ളിൻ്റെ ഉള്ളിലെ
മയിലുകൾ പീലി വിടർത്തി...
വരുമെന്ന് കേട്ടപ്പോൾ ഉള്ളിൻ്റെ ഉള്ളിലെ
മയിലുകൾ പീലി വിടർത്തി
വാതിലിൽ നിൻ മുഖം കണ്ടപ്പോൾ..
വാതിലിൽ നിൻ മുഖം കണ്ടപ്പോൾ
അറിയാതെ മിഴികൾ നിറഞ്ഞു തുളുമ്പി...
ഇനിയും എൻ്റെ ചിലങ്കകൾ പാടും ...

അരികിലേക്കെന്നെ വിളിച്ചപ്പോൾ പിടയുന്ന
ഹൃദയത്തിൻ താളം ഞാനറിഞ്ഞു...
അരികിലേക്കെന്നെ വിളിച്ചപ്പോൾ പിടയുന്ന
ഹൃദയത്തിൻ താളം ഞാനറിഞ്ഞു..
അരുതെന്നു പറയുവാൻ അധരം തുടിച്ചപ്പോൾ
അരുതെന്നു പറയുവാൻ അധരം തുടിച്ചപ്പോൾ
അതിൽ നിൻ്റെ മധുരം പതിഞ്ഞു....
ഇനിയും എൻ്റെ ചിലങ്കകൾ പാടും
ഇനിയും മോഹം ശ്രുതിമീട്ടും...
ഇനിയും എൻ്റെ ചിലങ്കകൾ പാടും
ഇനിയും മോഹം ശ്രുതിമീട്ടും
ഇനിയും ജീവിതവീഥിയിൽ നിറയെ
പ്രസാദ മധുരം ചൊരിയും മലരുകൾ
ഇനിയും എൻ്റെ ചിലങ്കകൾ പാടും ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts