എന്റെ ദൈവം
ബ്ലെസ്സിങ്ങ്
Ente Daivam (Blessing)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫാ മാത്യു ഇലവുങ്കല്‍
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:20:29.

എന്റെ ദൈവം എനിക്കു തന്ന
സ്നേഹസമ്മാനം ഈ ജീവിതം
സ്വന്തരൂപവും ഭാവവുമായ്
മെനഞ്ഞെടുത്തെന്നെ തന്റെ കൈകളാൽ
ജീവിതം ഞാൻ ദൈവമേ കാഴ്ചയേകുന്നു
ഹൃദയ തംബുരു മീട്ടി ഞാൻ നന്ദിയേകുന്നു
നന്ദിയേകുന്നു..നന്ദിയേകുന്നു..
(എന്റെ ദൈവം..)

മണ്ണിൽ നിന്റെ ശ്വാസമോതി ജീവനേകി നീ
എന്റെ ഓരോ ശ്വാസവും ഇനി നിന്റേതാണല്ലോ
മനമിടിഞ്ഞാലും മിഴികൾ നീരണിഞ്ഞാലും
ഭാരമേറും കുരിശു പേറി ഞാൻ തളർന്നാലും
എന്റെ ജന്മം പൂർണ്ണമായ് നിനക്കു നൽകാം
(എന്റെ ദൈവം..)

കുരിശിലന്നു നിന്റെ ജീവൻ ബലിയണച്ചതു പോൽ
മിന്നി മായും മൺ ചെരാതായ് ഞാൻ മറഞ്ഞാലും
ഇടറി വീണാലും മനസ്സിൽ ഇരുൾ പടർന്നാലും
ദേഹമാകേ മുറിവുകളാൽ നിണമണിഞ്ഞാലും
നിന്റെ വഴിയേ മാത്രമെന്നും ഞാൻ നടന്നീടും
(എന്റെ ദൈവം..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts