ശര്‍ക്കരപന്തലില്‍
കതിരുകാണാക്കിളി
Sarkkarapanthalil (Kathirukanakkili)
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എ പി കോമള
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2012 12:33:13.



ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും
ചക്രവർത്തി കുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരിയായ്‌
വന്നു നിൽക്കാനൊരു മോഹം
(ശർക്കരപ്പന്തലിൽ )

ദാഹിച്ചു മോഹിച്ചു നിൻ പ്രേമ യമുനയിൽ
താമര വള്ളം തുഴയാം (2)
കരളിലുറങ്ങും കതിർ കാണാക്കിളി
കാത്തിരിപ്പൂ നിന്നെ
കാത്തിരിപ്പൂ നിന്നെ
(ശർക്കരപ്പന്തലിൽ )

വീണുടയാതെയിരിക്കാൻ ജീവിത
വീണ തരാം ഞാൻ കയ്യിൽ
കനക സ്മരണകൾ നീട്ടിയ നെയ്ത്തിരി
കാഴ്ചവയ്ക്കാം മുന്നിൽ
ഹൃദയം നിറയെ സ്വപ്നവുമായ്‌ നീ
മധുരം കിള്ളിത്തരുമോ
വിജനലതാഗൃഹ വാതിലിൽ വരുമോ
വീണ മീട്ടി തരുമോ ?
വീണ മീട്ടി തരുമോ ?
(ശർക്കരപ്പന്തലിൽ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts