വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | രാധിക തിലക് |
രാഗം | പട്ദീപ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 31 2021 06:50:47.
PALLAVI കാരണഭൂതേ ജഗദ് കാരണഭൂതേ കാരുണ്യം ചൊരിയണമേ കലിയുഗവരദേ ദേവി കലിയുഗ വരദേ അംബികേ നിന്റെ കോവില്‍ നടയടയ്ക്കുമ്പോള്‍ അവിടുത്തെ തിരുനാമം മുഴങ്ങുമ്പോള്‍ സഹസ്രാര്‍ച്ചന ചെയ്യും മനസിലെത്തണേ സഹസ്രാര പത്മമേറി അമ്മ നില്ക്കണേ അമ്മേ ദേവി ലക്ഷ്മി ഭദ്രേ കാത്തുകൊള്ളണേ എന്നും കാത്തുകൊള്ളണേ ശാരദേ നിന്റെ പുണ്യ നട തുറക്കുമ്പോള്‍ ശംഖ തീര്‍ത്ഥം ശാന്തി നീട്ടി തളിക്കുമ്പോള്‍ അതിലൊരു കണമണിയാനൊരുവരം തരണേ ആത്മീയ ശുദ്ധിയേകി അനുഗ്രഹിക്കണേ അമ്മേ ദേവി ലക്ഷ്മി ഭദ്രേ അനുഗ്രഹിക്കണേ എന്നും അനുഗ്രഹിക്കണേ | |