രുദ്രാക്ഷശില
അമ്മേ നാരായണാ
Rudrakshashila (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംഹുസേനി
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2012 15:36:21.
PALLAVI


 
രുദ്രാക്ഷശിലയില്‍ ഐശ്വര്യലക്ഷ്മി നീ
ക്ഷുദ്രങ്ങളൊക്കെയും മാറ്റുന്ന ഭദ്ര നീ
നിദ്രവിട്ടുണരുന്ന ബ്രാഹ്മമുഹൂര്‍ത്തത്തില്‍
നീ സര്‍ഗ്ഗസംഗീതമൂകാംബിക

(രുദ്രാക്ഷ)

പാപപുണ്യങ്ങളെ അടിമകിടത്തി
പന്തീരടിപൂജ തൊഴുവുന്നു ഞാന്‍
(പാപ )
മന്ത്രതന്ത്രങ്ങളെ ജപക്കൂടിലാക്കി
മനസ്സില്‍ ചാര്‍ത്തുന്നു ഞാന്‍
(മന്ത്ര )
അന്ധകാരമിതിലന്ധലോകമിതി -
ലിന്ദുബിംബമിതുപോലവേ
തിന്മതന്നുടയ ശബ്ദഭൂവിലെന്‍
ചിന്മയീ നിഖിലനന്മയായി നീ

(രുദ്രാക്ഷ)

ജന്മദുഃഖങ്ങളേ ഭജനമിരുത്തി
ജയലക്ഷ്മി നിന്നെ നമിക്കുന്നു ഞാന്‍
(ജന്മ )
മോഹശിശുക്കളെ ചോറൂണിന്നിരുത്തി
മായേ വണങ്ങുന്നു ഞാന്‍
(മോഹ )

(അന്ധകാര )
(രുദ്രാക്ഷ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts