ആദിവിഭാതം
അമ്മേ നാരായണാ
Aadhi Vibhaatham (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 22 2021 10:25:12.
VIRUTHAM


അഖില ചരാചരത്തിനും അമ്മയായി
ദേവ ദേവീ ഗണത്തിനും ദേവിയായി
അഷ്‌ടൈശ്വര്യത്തിന്‍ ലക്ഷ്മിയായി
ഭവ ദുഃഖ ഹാരിണിയാം ഭദ്രയായി
ചോറ്റാനിക്കര ദേവിയേ കാണവേ
നോറ്റ നോയമ്പുകള്‍ സഭലമായി

ആദി വിഭാതം പാടി
അമ്മേ നാരായണ
ദേവഗണങ്ങള്‍ പാടി
ദേവീ നാരായണ
ലൗകിക ദുഃഖം പാടി
ലക്ഷ്മീ നാരായണ
ഭാഗ്യോദയം പാടി
ഭദ്രേ നാരായണ

അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ

വെള്ളിയാഴ്ചകള്‍ പള്ളിയുണര്‍ത്തിയ
വെള്ളോട്ട് മണിയുടെ നാദം
ആ നാദത്തില്‍ ഓംകാരത്തെ
അലിയിക്കുന്നൊരു വേദം
വേദം നീ തന്നെ അംബേ
സ്മരണീയ പാദം അവിടുത്തേതംബേ
ആ പാദത്തിന്‍ പത്മദളം
എന്‍ അഴല്‍ തൂകുന്നംബേ
അഴല്‍ തൂകുന്നംബേ


അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ

അഭയ മുദ്രയെ കൈയില്‍ വിടര്‍ത്തിയോരാത്മീയ ബന്ധുര രൂപം
ആ രൂപത്തില്‍ അഖിലാണ്ഡത്തെ
അലിയിക്കുന്നൊരു ഭാവം
ഭാവം ഞാന്‍ കണ്ടു അമ്മേ
ചൈതന്യം മേവും ക്ഷേത്രം കണ്ടമ്മേ
ആ ക്ഷേത്രത്തിന്‍ പുണ്യപദങ്ങള്‍
അടി വെയ്ക്കുന്നമ്മേ...
അടി വെയ്ക്കുന്നമ്മേ...

അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts