അത്തിക്കായ്കൾ പഴുത്തല്ലോ
അൾത്താര
Athikkaaykal Pazhuthallo (Althara)
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2013 09:41:55.

അത്തിക്കായ്കൾ പഴുത്തല്ലോ
ചെമ്മുന്തിരി വള്ളി തളിർത്തല്ലോ (2)
യെറുശലേമിൻ കന്യകയാളേ..
വരൂ വരൂ വീണ്ടും (2)

മാതളമലരിൻ മധുവിലുമേറെ
മധുരം നിന്നനുരാഗം (2)
ശാരോണിൻ പനിനീരിലുമേറെ
പരിമളമാർന്നോരധരം(2)
(അത്തിക്കായ്കൾ...)

താമരമൊട്ടുകളിണയായ് വിരിയും
കുളിരോലും നിൻ മാറിൽ(2)
തല ചായ്ച്ചിനി ഞാൻ പകരാം പുതിയൊരു
പാട്ടിൻ സുരഭില മദ്യം
(അത്തിക്കായ്കൾ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts