മധുരിക്കും ഓര്‍മ്മകളേ
ജനനി ജന്മഭൂമി
Madhurikkum Ormakale (Janani Janmabhoomi)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:34.



മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍ (മധുരിക്കും)

ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ... ഓ... ഓ. . .
(മധുരിക്കും)

ഒരു കുമ്പിള്‍ മണ്ണ് കൊണ്ടു വീട് വയ്ക്കാം
ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിൻ.. കനിവിന്നായ്..
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ...ഓ... ഓ...
(മധുരിക്കും)

ഒരു നുള്ളു പൂവിറുത്തു മാല കോർക്കാം
ഒരു പുള്ളിക്കുയിലിനൊത്തു കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പില്‍ നിന്നും തേൻ കുടിക്കാം
ഒരു രാജാ.. ഒരു റാണി..
ഒരു രാജാ ഒരു റാണി ആയി വാഴാം
ഓ... ഓ... ഓ....
(മധുരിക്കും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts