കുരിശ്ശു ചുമന്നവനേ
കാക്കപ്പൊന്ന്
Kurisu Chumannavane (Kaakkapponnu)
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എ പി കോമള ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:31.
 
കുരിശു ചുമന്നവനേ നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍
(കുരിശു..)

മുള്‍മുടി ചൂടിയ തിരുവുടലേ
കനിവിന്‍ പാല്‍ക്കടലേ
നിന്‍ കഴല്‍ തേടി നിന്‍ വഴി തേറ്റി
അലയുന്നൂ ഞങ്ങള്‍
രക്തമുണങ്ങിയ നിന്‍ പാദമുദ്രകള്‍
കാണ്മൂ മുന്നില്‍ ഞങ്ങള്‍
(കുരിശു..)

കാല്‍വരി നീട്ടിയ നിറകതിരേ
കനിയില്ലേയിവരില്‍ (2)
നിന്‍ കാല്‍ കഴുകാന്‍ ദുഃഖിതര്‍ ഞങ്ങടെ
മിഴിനീരുണ്ടല്ലോ
നിന്‍ തിരുനാമം നിത്യം വാഴ്ത്തി
പാടാം ഹല്ലെലൂയാ
(കുരിശു..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts