വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എ പി കോമള |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:31.
മുത്തേ വാ മണിമുത്തേ വാ മുത്തം താ മലര്‍മുത്തം താ കല്‍ക്കണ്ടക്കനി മുത്തം താ ഒരു മുന്തിരിമുത്തം താ കണ്ണിനും കണ്ണായ മുത്തേ ഞങ്ങടെ വിണ്ണിന് കണിയായ മുത്തേ വാ മണ്ണിന്നഴകായ മുത്തേ വാ (മുത്തേ വാ...) ഓലപ്പീപ്പിയുമൂതിക്കൊണ്ടേ ഓടിവന്നല്ലോ പൂങ്കാറ്റോടിവന്നല്ലോ ഓമല്പ്പട്ടുറുമാലും വീശിയോടി വന്നല്ലോ തുമ്പിയുമോടി വന്നല്ലോ വിരുന്നുണ്ണാനോമന മോളുടെ പിറന്നാളിന് വിരുന്നുണ്ണാന്‍ മാമുണ്ണാന്‍ മലരും ശര്‍ക്കര മധുരമുണ്ണാന്‍ (മുത്തേ വാ...) പീലിപ്പൂമുടി ചൂടിക്കൊണ്ടേ നൃത്തം വെയ്ക്കണ്ടേ തിത്തൈ നൃത്തം വെയ്ക്കണ്ടേ തന്നാനം മയില്‍ തന്നാനം കുയില്‍ താളമടിക്കേണ്ടേ തത്തിമി താളമടിക്കേണ്ടേ വിരുന്നുണ്ടാലോമന മോളുടെ പിറന്നാളിന് വിരുന്നുണ്ടാല് കൈ കൊട്ടിക്കളികള് കൊണ്ടൊരു പുകിലു വേണം (മുത്തേ വാ..) | |