ഈ മലയാളത്തിൻ
മാലേയം
Ee Malayalathin (Maaleyam)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈരളി രവി
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2012 03:17:57.
 
ഈ മലയാളത്തിന്‍ മാംഗല്യമായെഴും ശ്രീമലയാലപ്പുഴജനനീ
ശക്തിസ്വരൂപിണി മുക്തിപ്രദായിനി ശത്രൂസംഹാരിണി കൈതൊഴുന്നേന്‍
പാടുന്നേ തൃച്ചരിതം ഞങ്ങള്‍ പാരാകെ കാളിയമ്മേ
പൂകുന്നേ തൃച്ചരണം ഞങ്ങള്‍ പാരാതെ നീലിയമ്മേ
പണ്ടു ദേവാതികള്‍ ദാരികനോടേറ്റു്
ഇണ്ടല്‍പൂണ്ടങ്ങിനെ മേവും കാലം
ശ്രീകണ്ഠന്‍ തന്‍ നെറ്റിക്കണ്ണില്‍ നിന്നും രൂപം
പൂണ്ടമഹാമായേ കൈതൊഴുന്നേന്‍
(പാടുന്നേ )

താണ്ഡ‍വതല്‍പ്പരന്‍ തന്നുടെ മുന്നിലായി ത്രൈലോക്യഗാത്രയായി നിന്ന കാളി
എട്ടു ദിശകളും ഞെട്ടുമാറുച്ചത്തില്‍ അട്ടഹാസം കൊണ്ട ഭദ്രകാളി
(പാടുന്നേ )

കൂളിപ്പടയോടും ഭൂതഗണത്തോടും അമ്പമഹാകാളം പൂകിയല്ലോ
ഘോരസ്വരൂപിണിയായ വേതാളിനെ ആരൂഢയായ്പ്പട നീക്കിയല്ലോ
(പാടുന്നേ )

മധുമലര്‍പൂങ്കാവില്‍ മതിപൂര്‍വ്വം മേവിടും മാതൃക്കളേ കൂടെ കൂട്ടിയല്ലോ
ദാരികപുരിയുടെ ഗോപുരത്തില്‍ ചെന്നു് പോരിന്നവനെ വിളിച്ചുവല്ലോ
(പാടുന്നേ )

ചോരയൊരിറ്റുമേ പാരില്‍ പതിക്കാതെ ദാരികന്റെ ശിരം കൊയ്തുവല്ലോ
ദുഷ്ടസംഹാരിണി ഈജഗതീശ്വരി ഭക്തരെയൊക്കെയും കാത്തുവല്ലോ
(പാടുന്നേ )

വേതാളകണ്ഠത്തിന്‍ മേലേ വിളങ്ങും നീ പാതാകതയ്ക്കെന്നും ചിന്താമണി
വേദങ്ങളാല്‍ പോലും വാഴ്ത്തുവാനാവാത്ത ആദിപരാശക്തി ശ്രീജനനി
(പാടുന്നേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts