കാളി മഹേശ്വരി
ദേവി നാരായണ
Kaali Maheswari (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംജഗന്മോഹിനി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:28:27.
 

കാളി മഹേശ്വരി പാര്‍വ്വതി ശങ്കരി
പാഹി കീഴു് കാവിലമ്മേ കാളി
(കാളി )
ഗംഭീരനാട്ട്യപ്രിയേ ദേവി മംഗളേ
നിന്‍ പദം കുമ്പിടുന്നു
(ഗംഭീരനാട്ട്യപ്രിയേ )
ആവാഹനം ചെയ്ക ഞങ്ങടെ ദുഃഖങ്ങ -
ളമ്മേ തരൂ വെളിച്ചം
(ആവാഹനം )

കീഴ്ക്കാവിലമ്മയ്ക്കു് ഗുരുതി - ബാധകള്‍
കാക്കുന്നിതമ്മ തന്‍ വരുതി
(കീഴ്ക്കാവിലമ്മയ്ക്കു് )
ഇളകുന്നു മുറുകുന്നു ചെണ്ടമേളം - ആടി
ഉറയുന്നു തുള്ളുന്നു പഞ്ചഭൂതം
(ഇളകുന്നു )
(കീഴ്ക്കാവിലമ്മയ്ക്കു് )

കാറ്റില്‍ മുടിയഴിച്ചാടുന്ന പാലയില്‍
കാരിരുമ്പാണി തറച്ചും
(കാറ്റില്‍ )
ബാധകളെല്ലാമൊഴിഞ്ഞും - ശിവേ നിന്നില്‍
ബോധമില്ലായ്മയായു് വീണും
(ബാധകളെല്ലാമൊഴിഞ്ഞും )
ഉരുളുന്നു ഞാന്‍
ഉരുകുന്നു ഞാന്‍
ഉരുളിയില്‍ ഗുരുതിയായു് നിറയുന്നു ഞാന്‍
(ഉരുളുന്നു )
(കീഴ്ക്കാവിലമ്മയ്ക്കു് )

മഴ പെയ്തു തോരുന്ന തൃക്കാലിന്നെന്റെ
മിഴികളും പെയ്തു തോര്‍ന്നു
(മഴ )
ആധിയും വ്യാധിയും തീണ്ടാത്ത പുലരിയില്‍
ആദ്യമായു് ഞാനുണര്‍ന്നു
‌(ആധിയും )
വരദായിനീ
ജഗതീശ്വരീ
തിരികളില്‍ തെരുതെരെ പുകയുന്നു ഞാന്‍
(വരദായിനി )
(ഗംഭീരനാട്ട്യപ്രിയേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts