ആനന്ദാ
ദേവി നാരായണ
Aananda (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:27:15.
PALLAVI


 
ആനന്ദചിന്മയവിദ്യുല്ലതേ ദേവി
ആദിമദ്ധ്യാന്തരഹിതേ
(ആനന്ദചിന്മയവിദ്യുല്ലതേ )
ആകാശത്തേന്മാവില്‍ തൊട്ടിലിട്ടുലകിനെ
ആലോലം താരാട്ടി ഉറക്കുന്നു നീ - അമ്മേ
അഖിലലോകങ്ങളെ പോറ്റുന്നു നീ
(ആനന്ദചിന്മയവിദ്യുല്ലതേ )

അമ്മേ ചോറ്റാനിക്കരയമ്മേ
നിന്‍ ചൈതന്യം ആയിരം മുഖങ്ങളാല്‍
അനന്തനും വാഴ്ത്താന്‍ കഴിയില്ലെങ്കില്‍
(അമ്മേ )
അദ്വൈത പാല്‍ക്കടലേ
നിന്നെ ഞാന്‍ (2)
അക്ഷരച്ചിമിഴില്‍ ഒതുക്കും
എങ്ങനെ ഒതുക്കും (2)
(ആനന്ദചിന്മയവിദ്യുല്ലതേ )

അമ്മേ ചോറ്റാനിക്കരയമ്മേ
നാവിനു മാത്രം അറിയുന്ന മധുരസം
ഭാവനയ്ക്കുള്ളില്‍ തെളിയില്ലെങ്കില്‍
(അമ്മേ )
വേദാന്തത്തേന്‍കുഴമ്പേ
നിന്നെ ഞാന്‍ (2)
ഏതു സ്വരത്തില്‍ വാഴ്ത്തും
എങ്ങനെ വാഴ്ത്തും (2)
(ആനന്ദചിന്മയവിദ്യുല്ലതേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts