വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | ഉണ്ണി മേനോന്‍ |
രാഗം | കാപ്പി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 06 2012 13:43:00.
PALLAVI സുജനവത്സലേ നിന്‍ തിരുനടയില്‍ ഭജനമിരിക്കാന്‍ വന്നു - ഞാന്‍ ഭജനമിരിക്കാന്‍ വന്നു (സുജനവത്സലേ ) സുപ്രഭാതങ്ങളേ തഴുകിയുണര്‍ത്തും നിന്‍ സൂര്യമുഖം കൂപ്പി നിന്നു (സുപ്രഭാതങ്ങളേ ) സുജനവത്സലേ ഇഹപരദുഃഖങ്ങള്‍ ഞാന്‍ മറന്നു - ചുറ്റും ഇളം കാറ്റായലഞ്ഞു (ഇഹപരദുഃഖങ്ങള്‍ ) അമ്മേ നാരായണാ മന്ത്രമല്ലാതൊന്നും അറിയാത്ത നിലയണഞ്ഞു (അമ്മേ ) പോയ്മുഖമെല്ലാം അഴിഞ്ഞു വീണു - ഭക്തി - പ്പൊയ്കയില്‍ നീന്തിത്തളര്‍ന്നു (പോയു്മുഖമെല്ലാം ) (സുജനവത്സലേ ) ഹൃദയവികാരങ്ങള്‍ നടതളളി - ഞാന്‍ ഉദയാഞ്ജലിയാക്കി (ഹൃദയ ) അമ്മേ അവിടുത്തെ സ്വര്‍ണ്ണക്കൊടിമരം കണ്ണുനീരാല്‍ കഴുകി (അമ്മേ ) കര്‍മ്മദുഃങ്ങള്‍ പൊഴിഞ്ഞു വീണു - പുനര്‍ - ജന്മത്തിലെന്ന പോലെയുണര്‍ന്നു (കര്‍മ്മ ) (സുജനവത്സലേ ) | |