ശബരി ഗിരീശ്വര
ശരണ മാല്യം
Sabari Gireeswara (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2023 11:05:49.
ശബരി ഗിരീശ്വരാ ഹരിഹര സുതനേ
ശരണഘോഷ പ്രിയനേ
ചരണയുഗളമതിൽ വീണു നമിപ്പൂ
അഗതികളടിയങ്ങൾ

ശരണം ശരണം ശരണം സ്വാമീ
ശരണം ശരണം ശരണം
കരിമുഖസോദര ഹരിഹര നന്ദന
ശബരി ഗിരീശ്വര ശരണം

നര ജന്മാർജ്ജിത പാപങ്ങൾ നിൻ
തിരുനടയിൽ വയ്ക്കാം
കലികാലേശ്വര കരുണ കടലേ
കനിവിൻ കൈത്തിരി നീട്ടൂ

സുഖവും സുകൃതവും ഏകുന്നവനേ
സമഭാവനയുടെ പൊരുളേ
അടിമകളാകും അടിയങ്ങൾക്കിനി
ഉടയവനാകുക നീ

പടി പതിനെട്ടും കയറി വരുമ്പോൾ
പടിയിൽ പദമിടറാതെ
പരിചൊടു കൈകൾ പിടിച്ചു കരേറ്റുക
പരമേശ്വര സുതനേ

ശരണം ശരണം ശരണം സ്വാമീ
ശരണം ശരണം ശരണം
കരിമുഖസോദര ഹരിഹര നന്ദന
ശബരി ഗിരീശ്വര ശരണം

സ്വാമിയേയ് സ്വാമിയേയ് സ്വാമിയേയ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts