ആദി ജ്യോതി
ശരണ മാല്യം
Aadi Jyothi (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2023 13:34:35.
പൊന്നമ്പല മേട്ടിൽ വാഴും നീയേ ശരണം
പൊന്നമ്പല മേട്ടിൽ വാഴും നീയേ ശരണം
ശ്രീ ശങ്കര സുതനേ ശരണം
ശ്രീ മോഹിനി സുതനേ ശരണം
കലികാല പൊരുളേ ശരണം
ശരണം ശരണം സ്വാമി ശരണം
പൊന്നമ്പല മേട്ടിൽ വാഴും നീയേ ശരണം

ആദി ജ്യോതി പുണർന്നൊരഴകിൻ വേദചൈതന്യം
ഉദയ രവിയുടെ കിരണമേറ്റു വിരിഞ്ഞ സുസ്മേരം
ശബരി ഗിരിയിലമർന്ന ദേവനിരുന്നു ചേരുമ്പോൾ
അരികിൽ അണയും ഭക്തകോടികളറിവ് സായൂജ്യം
അറിവ് സായൂജ്യം...
ആദി ജ്യോതീ...

ഹരിത കാനന ഭംഗി നുകരും ദുരിത മാനസരാം
പര സഹസ്രം കന്നി സ്വാമികൾ അടവി താണ്ടുന്നൂ...
ജന്മ കർമ്മ ഫലങ്ങളിൽ മുജ്ജന്മ പാപങ്ങൾ
വന്നു ചേരും നേരമോ പരിഹാരമയ്യപ്പൻ...

പമ്പാ വാസാ തവ ചരണം
പുലി വാഹനനേ തവ ചരണം
പന്തള രാജ തവ ചരണം
ശ്രീ മണികണ്ഠ മമ ചരണം
ആദി ജ്യോ‌തീ...

മണ്ണിലിന്നു നിറഞ്ഞ തിന്മകൾ നന്മയായ് പുലരാൻ
നിത്യ സത്യ പ്രഭചൊരിഞ്ഞിടും ചിന്മയൻ സ്വാമീ...
കത്തി നിൽക്കും വൈരദോഷ ഫലങ്ങളൊഴിവാക്കും
നിത്യ മംഗള ദായകൻ പരമേശ സുതനയ്യൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts