കാർത്തിക മാസം
ശരണ മാല്യം
Kaarthika Maasam (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2023 14:18:05.
തിന്തകതോം തിന്തകതോം തിന്തകതോം തിന്തകതോം പാട്
സ്വാമി പാദം തേട്...

കാർത്തിക മാസം ഈറനണിഞ്ഞേ മാലയണിഞ്ഞേ
കൺകണ്ട ശബരീശ ദർശനത്തിനായ്
കടുവയും കരടിയും നിറയും കാന്താരത്തിൽ
കഠിനം കാലിടറും മേടും പടവും
കടന്നെത്തി നിന്നെ കാണാൻ സ്വാമിയേ

നീ എരുമേലി ശാസ്താവേ
നീ ആര്യങ്കാവിലയ്യനേ...
എങ്ങും നിറഞ്ഞും എല്ലാം അറിഞ്ഞും
പരിശോഭിക്കുന്നു പരിലാളിക്കുന്നു
ശരണാർത്ഥികൾക്കെന്നും അനുഭാവമേകും
സ്വരലോകവന്ദ്യനേ ശരണമയ്യപ്പാ
വരദാനശീലനെ ശരണമയ്യപ്പാ

നീ കുളത്തൂപ്പുഴയിലയ്യനേ...
നീ അച്ഛൻക്കോവിൽ വാസനേ
എല്ലാ വചസ്സും എല്ലാ മനസ്സും
നിൻ നാമമല്ലോ ചൊല്ലുന്നിതെന്നും
വഴികാട്ടിയായ് വന്നു കഴൽ കാത്തിടുന്നു
മലനാടിൻ ഉടയോനെ ശരണമയ്യപ്പാ
ഈശാംശ പുണ്യമേ ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts