കാനന ഹൃദയം
ശരണ മാല്യം
Kanana Hridayam (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2023 14:25:47.
കാനനഹൃദയം പാടും കീർത്തനമാരുടെ
അപദാനങ്ങൾ
കാട്ടാറുകളുടെ കളകളനാദവും
ആരുടെ കീർത്തനശ്ലോകം
അറിയുന്നു ഞാൻ അയ്യപ്പാ നിൻ
നാമോച്ചാരണമന്ത്രം…

ഏതിലും എന്തിലും എന്നും നിറയും
ആദിപ്പൊരുളല്ലേ നീ...
ആരും പാടുവതിന്നും പാടുവതവിടുത്തെ പ്രിയ നാമം
അറിയുന്നു ഞാൻ അയ്യപ്പാ നീ
അറിവിൻ നിറകുടമല്ലോ

കിളികുലജാലത്തേൻമൊഴിയെല്ലാം
കരുണാമയനുടെ നാമം
കാറ്റിൻ ചുണ്ടിൽ ഉതിർന്നൊഴുകുന്നതും പോറ്റീ നിൻ നാമം
അറിയുന്നു ഞാൻ അയ്യപ്പാ നീ
അഖിലാദീശ്വരനല്ലോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts