ശരണമയ്യപ്പ
ശരണ മാല്യം
Saranamayyappa (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2023 13:41:58.
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കലിയുഗേശാ നീയെന്നും കരുണയോടെ കാക്കേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ....
ജാതിഭേദമെഴാതെയെന്നും സമതയോടെ വന്നിടുന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

പാപാന്ധകാരത്തില്‍ നീന്തുന്ന നേരം നീ
ദീപാങ്കുരം നീട്ടിടേണം
ജന്മാര്‍ത്ഥവും കര്‍മ്മാര്‍ത്ഥവും
നീ തന്നെയാകുന്നു സ്വാമിയേ...
ശ്രീഭൂത നാഥാ കാന്താര വാസാ
മനസ്സില്‍ നീ വന്നു വിളങ്ങണേ സ്വാമീ
ഭൂ പാലകാ ദേവ ദേവാ...
മഹിഷി നിഗ്രഹം സ്വാമിയേ സ്വാമിയേ സ്വാമിയേ
മഞ്ഞണിപ്പൂ മലയില്‍ വാഴും അയ്യനേ അയ്യനേ
ഭക്തരെന്നും സ്വന്തമല്ലേ മോഹിനീ സുതനേ
ജാതിഭേദമെഴാതെയെന്നും സമതയോടെ വന്നിടുന്നു...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണാഗതര്‍ക്കെന്നും അഭയഗേഹം സന്നിധാനം
വരദാന പുണ്യാശ്രമം...
പാപങ്ങളും കര്‍മ്മ ദോഷങ്ങളും
പോക്കുന്നതെന്നും നീയല്ലേ...
ആനന്ദ രൂപാ വേദാന്ത വേദ്യാ
അടിയനഭയം നല്‍കേണമേ എന്നും
പരിപാലകാ ദേവദേവാ
ശബരി രക്ഷകന്‍ സ്വാമിയേ...
സ്വാമിയേ സ്വാമിയേ
വാവര്‍ക്കും കടുത്തയ്ക്കും തോഴനേ അയ്യനേ
ആത്മശാന്തി പകര്‍ന്നെന്നും കാത്തുകൊള്ളണമേ
ജാതിഭേദമെഴാതെയെന്നും സമതയോടെ വന്നിടുന്നു...
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...
കലിയുഗേശാ നീയെന്നും കരുണയോടെ കാക്കേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts