കല്ലും മുള്ളും
ശരണ മാല്യം
Kallum Mullum (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2023 13:28:03.
കല്ലും മുള്ളും കാടും മേടും താണ്ടീടുന്നേ സ്വാമിയേ....
മലയേറും നേരം വീഴാതെന്നും താങ്ങാകേണം സ്വാമിയേ
പാടാനെന്നെന്നും തവ നാമം മാത്രം സ്വാമീ
നേടാനെന്നെന്നും തിരുദർശന ഭാഗ്യം സ്വാമീ
ശങ്കര നന്ദന പന്തളരാജാ സുന്ദര രൂപാ അയ്യപ്പാ
സാന്ത്വനമാനസ വേദ വിധാതാ കർപ്പൂരപ്രിയ
മാമുനി സേവ്യ മംഗളമേകണമേ

ബ്രഹ്മനും ശക്തിയും ഹരിയും ഹരനും
പോറ്റിടും പുണ്യമേ കൈതൊഴാം
മാലോകർക്കെന്നാളും മാലാകെയൊഴിപ്പോനെ
സന്തതമെന്നുടെ സങ്കടമെല്ലാം സച്ചിൻമയനേ നീക്കേണം
ചിന്തയിലുണരും ദുർമ്മദമെല്ലാം നിർമ്മലമാക്കൂ അയ്യപ്പാ
ചിന്തയിലുണരും ദുർമ്മദമെല്ലാം നിർമ്മലമാക്കൂ
ആഴി പ്രിയനേ വൈഷ്ണഭ പൂജിതനേ

എന്നും ഞാനാ പമ്പാ തീർത്ഥം
ജീവധാരയാക്കിടാം ദൈവമേ
മാലേയക്കുളിരോലും മണിമാറിൽ ചാർത്തീടും
പവിഴച്ചരിടിൽ കോർത്തൊരു മുത്തായി അടിയനെ എന്നും ചേർക്കേണം
എന്നും ഞാനൊരു ജീവിത സുകൃതം നേടിയ പോലെ അയ്യപ്പാ
എങ്കിൽ ഞാനൊരു ജീവിത സുകൃതം നേടിയ പോലെ
വിശ്വേശ്വരനേ വൻപുലിവാഹനനേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts