പമ്പാഗണപതി
ശരണ മാല്യം
Pamba Ganapathi (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2023 12:55:01.
സര്‍വ്വവിഘ്ന വിനാശകന്‍
പമ്പാഗണപതിയേ ശരണം....
സ്വാമിയേയ് ശരണമയ്യപ്പാ....

സ്വാമി ശരണം
അയ്യന്‍ ശരണം
സ്വാമി ശരണം
ലംബോദരനേ ലംബോദരനേ
കുംഭി മുഖനേ കുംഭി മുഖനേ
കുശ ധരനേ കുശ ധരനേ
ഗണപതിയെ ഗണപതിയെ

പമ്പാഗണപതി നിന്നുടെ കൊമ്പും കുംഭയും അടിയനു കണി കാണാന്‍
കുംഭിമുഖേശ്വര തുമ്പിക്കൈയ്യാല്‍ അന്‍പൊടു വരമരുളേണം
മമ തുമ്പമൊഴിച്ചു പുലര്‍ത്തേണം

വിഘ്നമുടഞ്ഞു വിനാശമൊഴിഞ്ഞിനി അര്‍ത്ഥവും അറിവും വളരേണം
തെറ്റും കുറ്റവും ഒക്കെയൊഴിച്ചെന്‍ ചിത്തത്തില്‍ നീ നിറയേണം
എൻ ഉത്തമനാം ഗുരുവാകേണം

കലികാലേശ്വര സോദര നിന്നുടെ കനിവിന്‍ കളഭം പൂശീ
തിരുവുടലഴകൊടു കണ്ടു വണങ്ങീ ജീവിത സുകൃതം നേടാന്‍ അണയുമ്പോള്‍
സത്കര്‍മ്മത്തിന്‍ വഴി കാട്ടേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts