തിരു വൈക്കം
അര്‍ച്ചന
Thiru Vaikkam (Archana)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:50.

തിരുവൈക്കം വാഴും ശിവശംഭോ ശംഭോ
ദുരിതങ്ങൾ തീർക്കാൻ കനിയേണം
നടയിൽ നീ കൊട്ടും ത്രിപുട താളത്തിൽ
തുടിയായെന്നുള്ളം പിടയുന്നു
(തിരുവൈക്കം..)
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ

കലികാലം നെഞ്ചിൽ പുലരുമ്പോൾ
നിന്റെ ലയഭാവം മുന്നിൽ തെളിയേണം
ഭവദുഃഖച്ചുമടിൽ തളരുമ്പോൾ നിത്യം
ഭഗവാനെ എന്നെ തഴുകേണം
കണ്ണിൽ കനലായ് കാലം വിടരേണം
ജന്മകടലീണം നെഞ്ചിൽ പടരേണം
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ

നിറകണ്ണിൽ നിന്നും വഴിയുന്നു ശോകം
വരഗംഗാതീർത്ഥത്തിൻ സ്മൃതി പോലെ
അടി തെറ്റും ജന്മത്തിൻ പടിയിൽ നീ നിന്റെ
തുടുഭസ്മം ചാർത്തി തഴുകേണം
വരസിന്ദൂരം ചാർത്തി പുലരേണം
ശുഭസംഗീതം നീട്ടി തഴുകേണം
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ
ശംഭോ ശിവശംഭോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts