ഹേ കാളിദാസ
അമൃതഗീതങ്ങള്‍
He kaalidaasa (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:43.

ഹേ കാളിദാസ! നിന്‍ പൊന്‍‌തേരിലേറി
മേഘമാര്‍ഗ്ഗങ്ങളില്‍ ഞാനലഞ്ഞു...
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്‍ക്കും
സര്‍ഗ്ഗലാവണ്യത്തില്‍ ഞാനലിഞ്ഞു...
(ഹേ...)

അമൃതകല തിരുമുടിയിലണിയുന്ന ശിവശൈലം
ആനന്ദവിവശനായ് കണ്ടു...
പൂവുടല്‍ പഞ്ചാഗ്നിമദ്ധ്യത്തില്‍ വാടാത്ത
ദേവിതന്‍ സ്നേഹതപസ്സു കണ്ടു...

മരവുരിയില്‍ മറയുന്നൊരഴകു മുനികന്യയായ്
മാലിനീതീരത്തു നിന്നു...
ആ വനജ്യോത്സ്ന തന്‍ പുഷ്പിതപാണികള്‍
ആശ്ലേഷമാലകള്‍ ചാര്‍ത്തി നിന്നു...

ഋതുസഖികള്‍ നവവധൂവരരായി വരവേല്ക്കു-
മാരണ്യ തരുലതകള്‍ കണ്ടു...
ഭൂമിയെ സ്നേഹിച്ചൊരപ്സരസ്സിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു...
(ഹേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts