ശുഭകേ ശുഭകേ
ഉദ്യോഗപർവം
Subhage Subhage (Udyogaparvam)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:35.


സുഭഗേ സുഭഗേ നാമിരുവരുമീ
സുരഭി സരസ്സിൽ വിരിഞ്ഞൂ
ഉഷസ്സോ നീയോ ഉദയേന്ദുകലയോ
ഒരു ചുംബനത്തിൽ പൊതിഞ്ഞൂ‍ അന്നെന്നെ
ഒരു ചുംബനത്തിൽ പൊതിഞ്ഞൂ
(സുഭഗേ..)

ആ നിമിഷം മുതലെന്റെ വികാരങ്ങൾ
ആപാദ മധുരങ്ങളായി
അവയുടെ പുളകോൽഗമങ്ങളിലായിരം
അരവിന്ദ മുകുളങ്ങൾ വിരിഞ്ഞൂ വിരിഞ്ഞൂ
(സുഭഗേ...)

ആ മുഹൂർത്തം മുതലെന്നിലെ മൗനങ്ങൾ
ആലാപനീയങ്ങളായി
അവയുടെ സ്വരസംഗമങ്ങളിലായിരം
ആനന്ദ ഭൈരവികൾ ഉയർന്നൂ ഉയർന്നൂ
(സുഭഗേ..)


ഈ ഗാനം “ എന്റെ പൊന്നു തമ്പുരാൻ “എന്ന ചിത്രത്തിൽ ചില മാറ്റങ്ങളോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts