അമൃതമതീ
മാനസപുത്രി
Amrithamathee (Manasaputhri)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:35.
 

അമൃതമതീ പുഷ്പത്തിനോടോ
അനംഗരതീ ചിത്രത്തിനോടോ
അഴകിതെന്തിനോടുപമിക്കും ഞാൻ
അചുംബിതമായൊരു ലജ്ജയോടോ
(അമൃതമതീ...)

ചങ്ങമ്പുഴയുടെ കവിതയോടോ
സന്ധ്യാരാഗത്തിനോടോ
മാനത്തു നഗ്നമാം മാറിൽ പടരും
മഴവിൽ കൊടിയോടോ
(അമൃതമതീ...)

നിദ്രയിൽ നീറയുന്ന കിനാവിനോടോ
ചൈത്രാംബരത്തിനൊടോ
കൗമാരം കഴിയുമ്പോൾ നീലിമ കൂടും
കാതരമിഴികളോടോ
(അമൃതമതീ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts