ഭരതനാട്യക്കാരികളെ
മാനസപുത്രി
Bharatha Naadya Kaarikale (Manasaputhri)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:35.
 

ഭരതനാട്യക്കാരികളേ
പൗർണ്ണമാസി രാത്രികളേ
പളുങ്കു ചിറകുള്ള പറക്കും തളികയിൽ
ഒരുങ്ങിവരൂ ഇതിലേ പറന്നു വരൂ
(ഭരതനാട്യ...)

ഏതുർവശിയുടെ നർത്തനമേടയിൽ നിങ്ങൾ പഠിച്ചൂ
ഏതു ദേവകുമാരൻ നിങ്ങളെ അഭിനന്ദിച്ചൂ
യക്ഷനൃത്തം കന്റിട്ടോ ശിവശക്തി താണ്ഡവം കണ്ടിട്ടോ
തിഥിമിഥിമിഥിമി മൃദംഗമുണരും
തില്ലാന കണ്ടിട്ടോ
കൈയ്യിൽ കമലദളങ്ങൾ വിടർത്തും
കഥകളി കണ്ടിട്ടോ അവൻ
മുത്തണിമാറിലീ തങ്കപ്പതക്കം
സമ്മാനം നൽകീ
(ഭരതനാട്യ....)

ഏതു കഥയിലെ കളഭസരസ്സിൽ നിങ്ങൾ കുളിച്ചു
ഏതു ദേവകുമാരൻ നിങ്ങളെ ആശ്ലേഷിച്ചു
മണിപ്പുരി നൃത്തം കണ്ടിട്ടോ
രതിമന്മഥ നൃത്തം കണ്ടിട്ടോ
മണിച്ചിലങ്കകൾ മേളമൊരുക്കും
മോഹിനിയാട്ടം കണ്ടിട്ടോ
കൈയ്യിൽ അമ്പിളിയരിവാളേന്തിയ
കർഷകനൃത്തം കണ്ടിട്ടോ
അവൻ രത്നം ചാർത്തിയ
പീലിച്ചുരുൾ മുടി സമ്മാനം നൽകി
(ഭരതനാട്യ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts