വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:32.
ഭരതക്ഷേത്രം ഇത് ഭരതക്ഷേത്രം ഭഗവാനുള്ളിൽ സത്യാഗ്രഹം ഭസ്മാസുരനൃത്തം ചുറ്റും ഭസ്മാസുരനൃത്തം (ഭരതക്ഷേത്രം...) ഹിന്ദുവല്ലാ ഇസ്ലാമല്ലാ ക്രിസ്ത്യാനിയുമല്ലാ ഇതിനുള്ളിലിരുന്നൊരു ദൈവം (ഭരതക്ഷേത്രം...) യുക്തിവിചാരശതങ്ങൾ വളർത്തിയ യുഗചേതനയുടെ ചൈതന്യം അത് യുഗചേതനയുടെ ചൈതന്യം (ഭരതക്ഷേത്രം..) കണ്ണു പൊട്ടിയ കാക്കവിളക്കുകൾ കൈ മലർത്തും മതിൽക്കെട്ടിൽ കള്ളപ്പണക്കാർ കരിഞ്ചന്തക്കാർ കാവൽ നിൽക്കും മതിൽക്കെട്ടിൽ കുത്തുവിളക്കുകളേന്തി വരുന്നു പുത്തൻ തലമുറകൾ ഞങ്ങൾ പുത്തൻ തലമുറകൾ പൂണൂലിട്ട കവർച്ചക്കാരേ പുറത്തു പോകൂ നിങ്ങൾ പുറത്തു പോകൂ പൂജാബിംബം വിൽക്കുന്നവരേ പുറത്തുപോകൂ നിങ്ങൾ പുറത്തു പോകൂ | |