ഭഗവാനേ ഭക്തവത്സലാ
ഭരതക്ഷേത്രം
Bhagavane Bhakthavalsala (Bharatha Kshethram)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
 

ഭഗവാനേ ഭഗവാനേ
ഭക്തവത്സലാ ഭഗവാനേ
അവിടേയ്ക്ക് വേണ്ടേ വേണ്ടേ
അന്ധയാം അടിയൻ കൊരുത്തൊരീ
തുളസിമാലാ തുളസിമാലാ
(ഭഗവാനേ ..)

ഭസ്മക്കുറിയിട്ടത്തേരുമായ് വന്നെത്ര
രത്നകുണ്ഡലങ്ങൾ ചാർത്തിയാലും
കണ്ണു കാണാത്തൊരീ കുറുമൊഴിപ്പൂക്കളെ
കൈ നീട്ടി വാങ്ങുകയില്ലേ അങ്ങ്
കൈ നീട്ടി വാങ്ങുകയില്ലേ
(ഭഗവാനേ ...)


സ്വർണ്ണധ്വജം നട്ട തേരുമായ് വന്നെത്ര
വില്വമംഗലങ്ങൾ വിളിച്ചാലും
അഞ്ജനക്കണ്ണനായ് കുറൂരമ്മ തൻ വീട്ടിൽ
ഓടിയെത്തുകയില്ലേ അങ്ങ്
ഓടിയെത്തുകയില്ലേ
(ഭഗവാനേ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts