എഴുത്തുകാരാ
മൂലധനം
Ezhuthukara (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
 

എഴുത്തുകാരാ എഴുത്തുകാരാ
മനസ്സിലെഴുതിയ മൗനഗാനം
മറക്കുമോ നീ മറക്കുമോ

ഞാനതിന്റെ പനിനീർപ്പന്തലിൽ
നാണം കുളിർന്നു വിടർന്നു
കിന്നരകന്യകൾ മേലാസകലം
കിങ്ങിണി ചാർത്തി തന്നൂ
(എഴുത്തുകാരാ...)

ഞാനതിന്റെ യമുനാനദിയിൽ
തോണി തുഴഞ്ഞു നടന്നു
തരംഗകന്യകൾ ഗോപകുമാരികൾ
തംബുരു മീട്ടിത്തന്നു
(എഴുത്തുകാരാ...)

ഞാനതിന്റെ ചന്ദനമഞ്ചലിൽ
മാനം മുഴുവനലഞ്ഞു
വിണ്ണിലെ വൃന്ദാവനിയിൽ
വീണപൂക്കൾ വിരിഞ്ഞു
(എഴുത്തുകാരാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts