മാറിൽ കുങ്കുമമാലകൾ
കൂട്ടു കുടുംബം
Maaril Kumkuma Maalakal (Koottu Kudumbam)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഗ്രേസ് സാമുവൽ ,ബി ലളിത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
�maaril kumkumamaalakal charthiya


മാറില്‍ കുങ്കുമമാലകള്‍ ചാര്‍ത്തിയ
മധുരംഗികളേ! സന്ധ്യകളേ!
വരൂ വരൂ നിങ്ങളുര്‍വശിമേനക-
രംഭ തിലോത്തമമാരേ!

ആരുടെ നൃത്ത സദസ്സില്‍
നിങ്ങളരങ്ങേറി
ആരുടെ രാഗസഭാ സദനത്തി-
ലഴിഞ്ഞാടി നിങ്ങളഴിഞ്ഞാടി (മാറില്‍ ...)

ഭാവമുത്തുച്ചിലങ്കകളണിയും
ഭരതനാട്യമറിയാമോ
കലയുടെ രത്ന കിരീടം ചാര്‍ത്തും
കഥകളി നിങ്ങള്‍ക്കറിയാമോ?
(മാറില്‍....)

ധനുമാസത്തിനെ ലജ്ജയില്‍ മുക്കും
തിരുവാതിരകളറിയാമോ?
കൈയ്യില്‍ അമ്പിളിയരിവാള്‍ മിന്നണ
കര്‍ഷക നൃത്തങ്ങളറിയാമോ?
(മാറില്‍ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts