ഈരേഴുപതിനാലു ലോകങ്ങൾക്കും
യുദ്ധകാണ്ഡം
Eerezhu Pathinalu Lokangalkkum (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:28.
 

ഈരേഴു പതിനാലു ലോകങ്ങൾക്കും
ഒരീശ്വരനുണ്ടോ ഇല്ലയോ
ഉണ്ടായിരിക്കാം ഇല്ലായിരിക്കാം
കണ്ടിട്ടുള്ളവരില്ലല്ലോ
കണ്ടിട്ടുള്ളവരില്ലല്ലോ

മാനം മീതേ മാണിക്യം കൊണ്ടൊരു
മണിമാളികയുണ്ടോ അതിൽ
മണ്ണിലെ മനുഷ്യന്റെ ജാതകം നോക്കുന്നു
മാലാഖമാരുണ്ടോ
ഉണ്ടായിരിക്കാം ഇല്ലായിരിക്കാം
കണ്ടിട്ടുള്ളവരില്ലല്ലോ
കണ്ടിട്ടുള്ളവരില്ലല്ലോ

മുത്തശ്ശിക്കഥയിലെ മരതകദ്വീപിൽ
ചിത്രപതംഗങ്ങൾ പോലെ
അറിവിന്റെ മുത്തുകൾ തേടിപ്പോയ് വരും
ആദിമമാനവ ഭാവനകൾ
കണ്ടു മയങ്ങിയ കാക്കപ്പൊന്നുകളല്ലൊ
മണ്ണിലെ ദൈവങ്ങൾ
മതങ്ങൾ കെട്ടിയുയർത്തിയ കോട്ടയിൽ
മരണമടഞ്ഞവർ ദൈവങ്ങൾ
മനുഷ്യശക്തിയുണർന്നു നൂതന
മാനവധർമ്മമുണർന്നു
പുതിയൊരു ദൈവമുയിർത്തെഴുന്നേറ്റു
യുഗങ്ങളെതിരേറ്റു

കാൽ വരിയിൽ ദ്വാരകയിൽ
കപിലവസ്തുവിൽ മെക്കയിൽ ആഹാ
പുതിയൊരു പുളകം തളിരിട്ടു
പുരുഷസൂക്തമുയർന്നു പുതിയൊരു
പുരുഷസൂക്തമുയർന്നു
മാറുക മാറുക മതങ്ങളേ
വഴി മാറുക മാറുക മതങ്ങളേ
മണ്ണിൽ സ്വർഗ്ഗം പടുത്തുയർത്തിയ
മനുഷ്യ പുത്രരിതാ
മനുഷ്യ പുത്രരിതാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts