വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:25.
വരൂ യുഗപ്രഭാതമേ നറും പ്രകാശസൂനമേ തപസ്സു ചെയ്യുമൂഴിയെ തമസ്സിൽ നിന്നുയർത്തുക അനന്തസ്സർഗ്ഗശക്തി തൻ പ്രയത്ന താളമൊത്തിനി പ്രപഞ്ച വീണ മീട്ടുവാൻ പ്രഭാതമേ വരൂ വരൂ വിടർന്ന കൈക്കുടന്നയിൽ നിറന്ന കണ്ണുനീരുമായി വിഷാദഭാരമാർന്നിതാ വിതുമ്പി നില്പൂ ജീവിതം വിയർപ്പു മുത്തണിഞ്ഞൊരീ വിശാലരംഗഭൂമിയിൽ വികാസനൃത്തമാടുവാൻ വിഭാതമേ വരൂ വരൂ ഒരേ സ്വരത്തിലീണമാർ ന്നൊരേ ലയത്തിലിമ്പമായ് മഹാബ്ധികൾ മഹാദ്രികൾ നിനക്കു ചൊൽവു സ്വാഗതം | |