മാരിവില്ലിന്‍ തേന്മലരേ
സർവ്വേക്കല്ല്
Marivillin Thenmalare (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2012 13:12:08.




മാരിവില്ലിന്‍ തേന്‍ മലരേ
മാഞ്ഞുപോകയോ
മാഞ്ഞു പോകയോ..

നീളെ നീളെ പാടങ്ങളെല്ലാം
കൊതി തുള്ളി നില്‍ക്കവേ
തേന്‍ മഴ തൂകാന്‍
ഉള്‍ക്കുളിര്‍ പാകാന്‍
നീ വരില്ലിനി
(മാരിവില്ലിന്‍)

കടലില്‍നിന്നൊരു കുമ്പിള്‍ വെള്ളവുമായി
കരിമുകില്‍ മാനത്തു വന്നു
മിഴിനട്ടു നിന്നൊരു പാടത്തിന്‍ മാറില്‍
അഴകുറ്റ സ്വപ്‌നങ്ങള്‍ പൂത്തു
(മാരിവില്ലിന്‍)

ഒരു കൊടുങ്കാറ്റിന്റെ കൈകളില്‍ തത്തി
കരിമുകിലെങ്ങോ പറന്നു
അവളുടെ വാര്‍മുടിക്കെട്ടില്‍നിന്നൂര്‍ന്നു
മഴവില്ലിന്‍ തേന്‍ മലര്‍ വാനില്‍
(മാരിവില്ലിന്‍)

വയലിന്‍ കിനാവുകള്‍ പാറിനടന്നു
അരിയപൂമ്പാറ്റകള്‍ പോലെ
വരളുന്ന മണ്ണിന്റെ ചുണ്ടില്‍ നീ തേന്‍ മഴ
ചൊരിയാതെ മായുന്നതെങ്ങോ
(മാരിവില്ലിന്‍ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts