വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ റാണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:21.
ഓണപ്പൂവേ നിന്നിതൾമിഴിയിൽ കാണുവതെന്തേ കണ്ണീർ മന്ദഹസിപ്പത് നിൻ മിഴിയിതളിൽ കണ്ണീരല്ലി പൂവേ (ഓണപ്പൂവേ...) രാവിൻ നീലച്ചോലയിലാമ്പൽ പൂവുകൾ താരകൾ മാഞ്ഞൂ തിങ്കൾക്കലയുടെ ചുണ്ടിലെ നോവിൻ പുഞ്ചിരി വാനിലലിഞ്ഞൂ പുലരി വരുന്നു പുലരി വരുന്നു തിരുവോണപ്പൊൻപുലരി മന്ദഹസിക്കൂ തേൻ മുള്ളുകൾ മേൽ ഒന്നു ചിരിക്കൂ പൂവേ ഓണപ്പൂവേ.. കുന്നലനാട്ടിൻ കുഞ്ഞോമനകൾ വന്നെതിരേല്പൂ നീളെ (2) കണ്ണീരണിയും കുഞ്ഞിക്കണ്ണുകൾ മെല്ലെ വിടർന്നു നീളെ (2) പൂവിളിയൂറും പുല്ലാങ്കുഴലുകൾ കേഴുകയാണീ കാവിൽ (2) കണ്ണീരരുവിയ്ക്കരികിൽ വിടരും പൊൻ തിരുവോണപ്പൂവേ (2) മന്ദഹസിക്കൂ തേൻമുള്ളുകൾ മേൽ ഒന്നു ചിരിക്കൂ പൂവേ (2) (ഓണപ്പൂവേ...) | |