പൊന്നരിവാളമ്പിളി‌
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Ponnarivalambili (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി ദേവരാജന്‍
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:20.
പൊന്നരിവാള്‍ അമ്പിളിയില്‌
കണ്ണെറിയുന്നോളേ
ആ മരത്തിന്‍ പൂന്തണലില്‌
വാടിനില്‍ക്കുന്നോളേ

പുല്‍ക്കുടിലിന്‍ പൊന്‍കതിരാം കൊച്ചുറാണിയാളേ
കണ്‍കുളിരേ നിനക്കു വേണ്ടി നമ്മളൊന്നു പാടാം

ഓണനിലാപ്പാലലകള്‌ ഓടിവരും നേരം
എന്തിനാണു നിന്‍ കരളു നൊന്തു പൊണെന്‍ കള്ളീ
എന്‍ കരളേ കണ്‍ കുളിരേ
എന്‍ കരളേ കണ്‍ കുളിരേ
നിന്നെയൊര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍ പോരാടുമെന്‍ കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍

ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍
തോളോടു തോള്‍ ഒത്തുചേര്‍ന്നു വാളുയര്‍ത്താന്‍ തന്നെ
പോരുമോ നീ പോരുമോ നീ
പോരുമോ നീ പോരുമോ നീ
നേരു നേടും പോരിന്‍
എന്‍ കരളിന്‍ പൊല്‍ക്കുളിരേ നിന്നെയോര്‍ത്തു പാടും
പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനല്ലോ
ഗാട്ടുകാരനല്ലോ
(പൊന്നരിവാള്‍)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts