വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:17.
. മതിലേഖ വീണ്ടും മറഞ്ഞു തോഴീ മമജീവവാനമിരുണ്ടു തോഴീ മണിവീണ വീണു തകര്‍ന്നുവല്ലോ മലരണിസ്വപ്നങ്ങള് മാഞ്ഞുവല്ലോ (മതിലേഖ..) കതിരിട്ടൊരെന് പ്രേമകല്പനകള് കദനത്തില്‍ ചൂടില്‍ കരിഞ്ഞു പോയി കളകാഞ്ചി പാടിയ പൈങ്കിളിയും കനകച്ചിറകറ്റു വീണു പോയി (മതിലേഖ..) അഴലിന്റെ നീര്വിരല്ത്തുമ്പുകളാല് അവസാനശയ്യ വിരിക്കുക നീ അകതാരിലൂറുന്ന ഗദ്ഗദത്താല്‍ അവസാനഗാനവും പാടുക നീ (മതിലേഖ..) . | |