വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:17.
കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ കവിളത്തു ഞാനൊന്നു നുള്ളി അറിയാത്ത ഭാഷയിലെന്തോ കുളിരളകങ്ങളെന്നോടു ചൊല്ലി (കരിനീല...) ഒരു കൊച്ചുസന്ധ്യയുദിച്ചു മലര്‍ക്കവിളില്‍ ഞാന്‍ കോരിത്തരിച്ചു കരിനീലക്കണ്ണു നനഞ്ഞു - എന്റെ കരളിലെ കിളിയും കരഞ്ഞു (കരിനീല...) ഒരു ദുഃഖരാത്രിയില്‍ നീയെന്‍ രഥമൊരു മണല്‍ക്കാട്ടില്‍ വെടിഞ്ഞു അതുകഴിഞ്ഞോമനേ നിന്നില്‍ പുത്തനനുരാഗസന്ധ്യകള്‍ പൂത്തു (കരിനീല...) | |