ആ സന്ധ്യയിൽ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXIII (ശാസ്താതീർത്ഥം)
Aa Sandhayayil (Ayyappa Gaanangal Vol XXIII (Sastha Theertham))
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംസേലം എം ഈശ്വർ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2012 00:37:10.

ആ സന്ധ്യയില്‍ അയ്യപ്പ സന്നിധിയില്‍
നിറമൊഴിയോടെ ഞാന്‍ തൊഴുതു നിന്നു
നീയല്ലാതെനിക്കാരുമില്ലഭയമെന്നാ-
യിരം തവണ ഞാന്‍ നൊന്തു തേങ്ങി
നൂറു ജന്മം ഞാന്‍ തേടിയൊരുണ്ണിയെ
കോടി ജന്മം താരാട്ടിയ കുഞ്ഞിനെ
മുന്നിലായ് കണി കണ്ടു ഞാന്‍
ആനന്ദകണ്ണീരില്‍ അറിയാതെ പാടീ മനം
എന്റെ മനസ്സിലെ ഉണ്ണിക്കൈകളില്‍
വെണ്ണയുമായ് നീ വന്നു
എന്റെ കിനാവിലെ ഉണ്ണിക്കാല്‍ത്തള
തൊട്ടുകിലുക്കീ ഉണര്‍ന്നു

ആ സന്ധ്യയില്‍ അയ്യപ്പ സന്നിധിയില്‍
നിറമൊഴിയോടെ ഞാന്‍ തൊഴുതു നിന്നു

ആ സ്നേഹ സന്ധ്യതന്‍ വാങ്മയമായി
ആര്‍ദ്രമാം വീണ മുഴങ്ങി
നന്ദിതന്‍ മൃദംഗധ്വനി മുഴങ്ങി
ദേവകള്‍ ശ്രുതി മീട്ടി
ആ ഗാന വീചിയില്‍ ചേര്‍ന്നൊഴുകും
നാദപ്രഭാവമായ് ശബരീമാമല
ആ നാദ ധാരയില്‍ ശ്രുതി ചേരും
ഗാനസുധാമയ തന്ത്രികളില്‍
ഞാന്‍ നിര്‍മ്മലമാമൊരു മധുകണമായ് (2)

ആ സന്ധ്യയില്‍ അയ്യപ്പ സന്നിധിയില്‍
നിറമൊഴിയോടെ ഞാന്‍ തൊഴുതു നിന്നു

ഏതോ നിര്‍വൃതി നിറനിറ കവിഞ്ഞൂ
അതില്‍ ഞാന്‍ മതിമറന്നൂ
എന്നാത്മ വീചികളലയടിക്കും
പര്‍വ്വതശൃംഗമായ് ശബരീമാമല
വാക്കുകളാല്‍ ഞാന്‍ എങ്ങനെ പാടും
അനവദ്യമധുരമാം ആ നിമിഷം
ആയിരമായിരം ഇന്ദ്രധനുസ്സുകള്‍
തംബുരുമീട്ടിയ ലയനിമിഷം (2)

(ആ സന്ധ്യയില്‍) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts