പമ്പാനദി ഒരു തീർത്ഥാടകനായി
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Pamba nadhi oru theerthaadakanaayi (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.

പമ്പാനദിയൊരു തീര്‍ത്ഥാടകനായ്
പൊന്‍‌മല നോക്കി പോകുന്നു
പശുപതിസുതനുടെ പാദം കഴുകി
പുണ്യം നേടാന്‍ പോകുന്നു
(പമ്പാ...)

പനിനീരാല്‍ പന്ഥാക്കള്‍ തളിക്കും
പല നാടുകളും ചുറ്റും
അലമാലകളാം തംബുരു മീട്ടും
അയ്യപ്പഗാനങ്ങള്‍ പാടും
(പമ്പാ...)

കറുപ്പുവസനം ചില നാള്‍ ചാര്‍ത്തും
കാഷായവേഷവുമുടുക്കും
കാഞ്ചനമണിയും രുദ്രാക്ഷമണിയും
കര്‍പ്പൂരഹാരം ധരിക്കും
(പമ്പാ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts