ഏഴാഴികള്‍ ചൂഴും ഊഴിയില്‍
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Ezhaazhikal choozhum oozhiyil (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:02.

ഏഴാഴികള്‍ ചൂഴും ഊഴിയിലിതുപോല്‍
ഏഴകള്‍ക്കൊരു ദൈവമുണ്ടോ...
ഏഴുമേഴും ലോകം കാത്തു പൊന്‍‌മലയില്‍
വാഴുമയ്യപ്പാ ശരണം...
ധര്‍മ്മശാസ്താവേ ശരണം...
(ഏഴാഴികള്‍)

ആഴികള്‍ക്കേഴിനും അക്കരെ വാഴും നിന്‍
ആശ്രിതര്‍ ഇവിടെ വരുന്നു...
ആനന്ദചിത്തനാം നീ‍യൊഴിഞ്ഞീപ്പാരില്‍
അശരണര്‍ക്കാരുണ്ട് ശരണം...
അയ്യപ്പാ അഗതികള്‍ക്കാരുണ്ട് ശരണം
(ഏഴാഴികള്‍)

കാട്ടിലൂടെ വരും ഏഴകള്‍ നിന്‍ ഏഴു-
കോട്ടകള്‍ കടന്നു വരുന്നു...
കൂറോടു കൂടിയ ഭക്‍തകുചേലരെ
മാറോടണപ്പവന്‍ നീ താന്‍...
അയ്യപ്പാ മാധവസുതനാം നീ താന്‍
(ഏഴാഴികള്‍)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts