ഉടുക്കിന്‍ നാദം
മഹാമായ
Udukkin Naadam (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംപുന്നഗവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2013 16:08:04.



ഉടുക്കിന്‍ നാദം നെഞ്ചില്‍
തുടിക്കും സന്ധ്യാ നേരം
അമ്മയായി ശ്രീ കാര്‍ത്യായനി(2)
ചേര്‍ത്തലക്കു കീര്‍ത്തിയേകും കാരുണ്യരൂപിണി
മകളെ എന്നെന്നെ വിളിക്കുന്നു
മനക്കണ്ണിന്‍ മറ നീക്കി തുണയ്ക്കുന്നു

ഉടുക്കിന്‍ നാദം നെഞ്ചില്‍
തുടിക്കും സന്ധ്യാ നേരം
അമ്മയായി ശ്രീ കാര്‍ത്യായനി

കാര്‍ത്തിക ദീപം കൊളുത്തിടും നേരം
കാഞ്ചന മണി നാദം കേട്ടു(2)
ഊഞ്ഞാലില്‍ ആടി സദാ ചിരി തൂകി
തൂമഞ്ഞള്‍ ആടി കൃപാ വരമേകി
മാമക ജീവനില്‍ വിളങ്ങുകില്ലേ
ഹൈമവതി നീ വിളങ്ങുകില്ലേ

ഉടുക്കിന്‍ നാദം നെഞ്ചില്‍
തുടിക്കും സന്ധ്യാ നേരം
അമ്മയായി ശ്രീ കാര്‍ത്യായനി

തീര്‍ത്ഥങ്ങള്‍ ഏഴിലും ആറാടി എത്തണെ
മാധവ ഭഗിനി നീ വീണ്ടും(2)
സായൂജ്യമേകി സദാവരമേകി
ആധാരമായി മുദാകരിയായി
കാലമാം തേരേറി അണയുകില്ലേ
ദാക്ഷായണി നീ അണയുകില്ലേ

ഉടുക്കിന്‍ നാദം നെഞ്ചില്‍
തുടിക്കും സന്ധ്യാ നേരം
അമ്മയായി ശ്രീ കാര്‍ത്യായനി
ചേര്‍ത്തലക്കു കീര്‍ത്തിയേകും കാരുണ്യരൂപിണി
മകളെ എന്നെന്നെ വിളിക്കുന്നു
മനക്കണ്ണിന്‍ മറ നീക്കി തുണയ്ക്കുന്നു

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts