വടക്കുംനാഥന്
പുഷ്പാഞ്ജലി
Vadakkumnaathanu (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:50.



വടക്കുംനാഥനു സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍..
നെയ്യിലൊളിക്കും പരം‌പൊരുളേ..
നേരിനു നേരാം പരം‌പൊരുളേ..
പരവശരാമീ ഏഴകള്‍ക്കു തരുമോ..
ശിവരാത്രി കല്‍ക്കണ്ടം...
(വടക്കും)

അമ്പിളിക്കലചൂടും തമ്പുരാനേ.. നിന്റെ
അഗ്നിതാണ്ഡവത്തിലൂടേ.. (2)
നയിക്കൂ.. നയിക്കൂ.. നയിക്കൂ നയിക്കൂ
ഞങ്ങളെ കൈലാസ
നവരത്നമണ്ഡപത്തില്‍
മറുപിറവിയറ്റ പുണ്യത്തില്‍..
(വടക്കും)

കാമവും ക്രോധവും ഭസ്മമാക്കും നിന്റെ
മൂന്നാം തൃക്കണ്ണിലൂടെ.. (2)
കൊളുത്തൂ.. കൊളുത്തൂ.. കൊളുത്തൂ കൊളുത്തൂ
ഞങ്ങളില്‍ ആത്മീയ
നറുവെളിച്ച പൊന്‍‌തിരികള്‍..
കടും തുടിയുതിര്‍ക്കും അക്ഷരങ്ങള്‍..

വടക്കുംനാഥനു സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍..
നെയ്യിലൊളിക്കും പരം‌പൊരുളേ..
നേരിനു നേരാം പരം‌പൊരുളേ..
പരവശരാമീ ഏഴകള്‍ക്കു തരുമോ..
ശിവരാത്രി കല്‍ക്കണ്ടം...
ശിവരാത്രി കല്‍ക്കണ്ടം...
ശിവരാത്രി കല്‍ക്കണ്ടം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts