നീലമേഘം ഒരു പീലിക്കണ്ണ്
പുഷ്പാഞ്ജലി
Neela Megham Oru Peelikkannu (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:50.


നീലമേഘം ഒരു പീലിക്കണ്ണ്
വേലെടുത്ത മുരുകന്‍ കേളിയാടും
പിണിമുഖത്തൂവലിന്റെ ശൃംഗാരക്കണ്ണ്
ആ കണ്ണിലുണരുന്ന കണ്ണാക്കൂ, എന്നെ
അറിവിന്റെ വേദക്കണ്ണാക്കൂ...

(നീലമേഘം)

കടലിന്‍ നടുവിലെ കല്‍മഷദ്വീപിലെ
പടുമരമായെന്നെ മുറിയ്‌ക്കൂ...
നൂറു സൂര്യന്മാര്‍ ഉദിയ്‌ക്കുന്ന വേലാല്‍
ഈ താരകഹൃദയം പിളര്‍ക്കൂ...
മോക്ഷപ്പഴനിയില്‍ മാമ്പഴമായെന്റെ
മോഹം സ്വീകരിക്കൂ, ഈ
മോഹം സ്വീകരിക്കൂ...

(നീലമേഘം)

തളയായ് തൃക്കാലില്‍ ചിരിപ്പിക്കൂ
മനം തങ്കവര്‍ണ്ണമയിലാക്കി പറന്നുയരൂ
കുലഗിരിമുടിയിലും അലകടല്‍ത്തോളിലും
ആകാശക്കാവടിയാടിക്കൂ, നീ
അഗ്നിക്കാവടിയാടിക്കൂ...

(നീലമേഘം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts