വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ചന്ദ്ര കൗൺസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 19 2015 06:24:33.
മൂകാംബികേ ഹൃദയ താളാഞ്ജലീ പ്രണവ നാദാംബികേ സകല വേദാംബികേ.. ഞാനാം എഴുത്തോല ചിറകില്‍ മൈക്കണ്മുന ഗാനാമൃതം ചുരത്തിത്തരുമോ നീ ജ്ഞാനാംബികേ എന്നില്‍ വരുമോ.. (മൂകാംബികേ) കണിവെള്ളത്താമര പൂവിലും കരളിലും കതിരായ് വിടര്‍ന്നവളേ.. ബ്രഹ്മകലയായ് വിടര്‍ന്നവളേ.. തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ മുക്കാലും തീര്‍ത്തവളേ.. നിന് നഖകല ചന്ദ്രക്കലയായ് തെളിയുന്ന നിമിഷം ഞാനല്ലോ നീയാം നിത്യത ഞാനല്ലോ.. (മൂകാംബികേ) അക്ഷരച്ചിമിഴിലും ആത്മാവിന് പൊരുളിലും അമൃതായ് പുലര്ന്നവളേ.. മൃത്യുഞ്ജയ മന്ത്രം മൊഴിഞ്ഞവളേ.. കഛപി നാദ തരംഗത്തില്‍ മൂലോകം കവിതയായ് വാര്ത്തവളേ... നിന് മുഖകല സൂര്യകലയായ് ജ്വലിക്കുന്ന രഹസ്യം ഞാനല്ലോ നീയാം നിറകുടം ഞാനല്ലോ.. മൂകാംബികേ ഹൃദയ താളാഞ്ജലീ പ്രണവ നാദാംബികേ സകല വേദാംബികേ.. ഞാനാം എഴുത്തോല ചിറകില്‍ മൈക്കണ്മുന ഗാനാമൃതം ചുരത്തിത്തരുമോ നീ ജ്ഞാനാംബികേ എന്നില്‍ വരുമോ.. മൂകാംബികേ ഹൃദയ താളാഞ്ജലീ പ്രണവ നാദാംബികേ സകല വേദാംബികേ.. | |